Thursday 1 February 2018

ഹൈസ്കൂൾ തല സാമൂഹ്യശാസ്ത്ര അദ്ധ്യാപന നിലവാരം:- ഒരു ലഘുപഠനം


ആമുഖം

                                  വിദ്യാഭ്യാസമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ പരിപൂർണ്ണമായ വികസനമാണ്. ഒരു വ്യക്തി പൂർണ്ണനാകുന്നത്അവൻ ചുറ്റുപാടിനെക്കുറിച്ചും സാമൂഹ്യ ജീവിതത്തെക്കുറിച്ചും മനസ്സിലാക്കുകയും അതിനോടിണങ്ങി ജീവിക്കുവാൻ പ്രാപ്തനാവുകയും ചെയ്യുമ്പോഴാണ്. ഇത്തരത്തിലുളള പ്രാപ്തിയും  ജീവിത നൈപുണി വിദ്യാഭ്യാസവും പഠിതാക്കളിലെത്തിക്കുന്നത് അർത്ഥപൂർണമായ സാമൂഹ്യശാസ്ത്ര വിദ്യാഭ്യാസത്തിലൂടെയാണ്. എന്നാൽ, ഭൂരിഭാഗം വിദ്യർത്ഥികൾക്കും സാമൂഹ്യശാസ്ത്ര പഠന ക്ലാസുകളും പരീക്ഷകളും വളരെ കയ്പേറിയ അനുഭവങ്ങളാണു സമ്മാനിക്കുന്നത്. വളരെ താല്പര്യത്തോടും ഉൽസാഹത്തോടും ഓരോ വിദ്യാർത്ഥിയും മനസ്സിലാക്കേണ്ട വിഷയം കുട്ടികളിൽ വെറുപ്പുളവാക്കുന്ന തരത്തിലേക്കെത്തിക്കുന്നത് അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ തന്നെയാണ്.

                                      അദ്ധ്യാപകർ തങ്ങളുടെ കടമകൾ ആത്മാർത്ഥമായി നിറവേറ്റിയാൽ ഏതൊരു കുട്ടിയെയും പഠനത്തിലേക്ക് ആകർഷിപ്പിക്കുവാനും അവർക്ക് പഠനത്തിൽ താല്പര്യം ജനിപ്പിക്കുവാനും സാധിക്കും. എന്നിരുന്നാൽ കൂടിയും ചിലയിടങ്ങളിൽ സാമൂഹ്യശാസ്ത്ര അദ്ധ്യാപന നിലവാരം വളരെയധികം മോശമായിത്തീരാറുണ്ടെന്ന പൊതു അറിവിനെ ആസ്പദമാക്കിയാണ് ഹൈസ്കൂൾ തല സാമൂഹ്യശാസ്ത്ര അദ്ധ്യാപന നിലവാരത്തെക്കുറിച്ച് ഒരു ലഘുപഠനം നടത്തിയത്.
പഠനം നടത്തുവാനായി മാർ ബേസിൽ ഹയർ സെക്കന്ഡറി സ്കൂൾ കോതമംഗലം വിദ്യർതികളെയാണു ഞാൻ തിരഞ്ഞെടുത്തത്. 20 കുട്ടികളുടെ ഇടയിൽ നടത്തിയ പഠനത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണു ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


വിവരണം


                       20 ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലി പ്രസ്താവന രൂപത്തിൽ ഉളളതായിരുന്നു. അതിൽ ആദ്യ ചോദ്യംസാമൂഹ്യശാസ്ത്ര പഠനം എനിക്ക് ഇഷ്ട്ടമാണ് എന്നതായിരുന്നു. അതിൽ കുട്ടികളുടെ ഉത്തരത്തില് നിന്നും ഭൂരിഭാഗം കുട്ടികൾക്കും (80 ശതമാനം)  സാമൂഹ്യശാസ്ത്ര പഠനം ഇഷ്ട്ടമാണെന്നു മനസ്സിലാക്കുവാൻ സാധിക്കും.

                                        പഠന പ്രക്രിയയിൽ അദ്ധ്യാപകന്റെ പങ്കാളിത്തം വളരെ കുറവാണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ചോദ്യമായിരുന്നു മറ്റൊന്ന്. 65ശതമാനം കുട്ടികളും അദ്ധ്യാപകന്റെ സഹായം ഇല്ലെന്നാണ് പറഞ്ഞത്. എന്നാൽ പാഠ പുസ്തക കേന്ദ്രീക്രിത പഠനത്തിനു പകരം മാധ്യമ ഉപയൊഗത്തിലൂടെ പഠിപ്പിക്കുവാൻ അദ്ധ്യാപകർ നോക്കാറുണ്ടെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.

                                        പാഠഭാഗങ്ങൾ ഓരോന്നും സമൂഹവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുകയും സംശയങ്ങൾ ദൂരീകരിച്ച് കൊടുക്കുകയും ചെയ്യാറുണ്ടെന്ന് 80 ശതമാനം കുട്ടികളും പറഞ്ഞു.
സാമൂഹ്യശാസ്ത്ര അദ്ധ്യാപനം നിരൂപണാത്മക ചിന്താഗതി വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുവെന്നു 75 ശതമാനം കുട്ടികളും പറഞ്ഞു.

                                                   ഉപസംഹാരം


                                        സാമൂഹ്യശാസ്ത്ര അദ്ധ്യാപന നിലവാരം മനസ്സിലാക്കുവാൻ നടത്തിയ പഠനത്തിൽ നിന്നും ചില നിഗമനങ്ങളിലേക്ക് എത്തിച്ചേരുവാൻ സാധിച്ചു. അവ ഏതെല്ലമാണെന്നു നോക്കാം.

1.  പഴയകാല പഠ്യപദ്ധതികളെ അനുസരിച്ച് നൂതന പദ്ധതി മികച്ചതും കുട്ടികളിൽ പഠനത്തോട് താല്പര്യം ജനിപ്പിക്കുവാൻ കാരണവും ആകുന്നുണ്ട്.

2.  അദ്ധ്യാപകൻ എന്നതിലുപരിയായി കുട്ടികളോടൊപ്പം ചേർന്ന് അവരെ നയിക്കുന്ന ഒരു വ്യക്തിയാണ് ഇന്നത്തെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകർ.

3.  മാധ്യമങ്ങളുടെയും വിവര സാങ്കേതിക വിദ്യകളുടെയും ഉപയോഗം പരമാവതി പ്രയോജനപ്പെടുത്തുന്നുണ്ട്.

4.  സാമൂഹ്യശാസ്ത്ര അദ്ധ്യാപനം നിരൂപണാത്മക ചിന്താഗതി വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുന്നുണ്ട്.

                                       ഇന്നത്തെ പാഠ്യപദ്ധതിയിലൂടെ സാമൂഹ്യശാസ്ത്രം എന്ന വിഷയം എന്താണോ ലക്ഷ്യം വയ്ക്കുന്നത് ഒരു പരിധിവരെ അതു നടപ്പിലാക്കുവാനും സാധിച്ചിട്ടുണ്ട്. മാതൃകാപരമായ രീതിയിൽ ഒരു അദ്ധ്യാപകൻ ക്ലാസ് എടുത്താൽ ക്ലാസ്മുറി സാമൂഹ്യശാസ്ത്രത്തിന്റെതു തന്നെയാകും എന്നതിൽ ഒരു സംശയവുമ്മില്ല എന്നു മാർ ബേസിൽ ഹയർ സെക്കന്ഡറി സ്കൂൾ വിദ്യാർത്ഥികൾക്കിടയില് നടത്തിയ വിദ്യാഭ്യാസ സർവ്വെ തെളിയിക്കുന്നു.








·          




Saturday 22 October 2016

പ്രകൄതി ഒരു തൃാഗി

                                                                                                      ശൃാമിലി ആൻണി

എന്തു൦ പൊറുക്കുമവൾ എന്തു൦ സഹിക്കുമവൾ
അവൾതൻ മടിത്തട്ടിൽ വീണുറങ്ങു൦
മാനവർതൻ ക്രൂരതകളു൦ പൊറുക്കുമവൾ
അവളാണു നമ്മുടെയേവരുടേയു൦
അമ്മയെന്നു മറന്നു നമ്മളാടുന്ന
ചടുലതാണ്ഡവങ്ങളു൦ പൊറുക്കുമവൾ
അവളെയാണു നാമിന്നു ക്രൂരമായ് അന്ധമായ് പീഡിപ്പിച്ചിടുന്നത്
അവളെയാണു നാമിന്നു ക്രൂരമായ് അന്ധമായ് പീഡിപ്പിച്ചിടുന്നത്...
                             അവളുടെ ദേഹത്തു നാമിന്നു 
                             രണങ്ങൾ പൊടിപ്പിച്ചിടുന്നു 
                             അവൾക്കായി നാമിന്നു നമ്മുടെ 
                              സോദരരെയു൦ മർദ്ദിച്ചിടുന്നു
                             ചിലരവളെ ആട്ടിയകറ്റുന്നു 
                             ചിലരവൾക്കായി യുദ്ധങ്ങൾ നടത്തിടുന്നു 
                             ഒന്നിനെയു൦ ശപിക്കാതെ വേദനിപ്പിക്കാതെ
                              പലപ്പോഴുമവൾ ശാന്തമായിടുന്നു..
എൻകിലു൦‚ 
പൊറുക്കാവുന്നതിനുമപ്പുറമാണു 
നമ്മുടെ കൊടു൦ ക്രൂരതകളെന്നു 
ജലക്ഷോഭമായു൦ കൊടു൦കാറ്റായു൦ അഗ്നിനാളമായു൦ 
അവൾ നമ്മെ അറിയിച്ചിടുന്നു
അവൾ അവളാണു പ്രകൄതി
അവളാണു ഭൂമി... 
                                ആരാരുമില്ലാതെ ആരാർക്കു൦ വേണ്ടാതെ 
                                നാ൦ വെറു൦ മൄതശരീരമാകുപോഴു൦ 
                                നമ്മെയവൾ മാറോടടക്കിപ്പിടിച്ചിടുന്നു
                                സ_lന്ത൦ മക്കൾക്കായി സ_lയമുരുകുന്നവൾ
                                ഏതു ദുർഘടത്തിലു൦ കൈയൊഴിയാതെ 
                                 നമ്മെ താങ്ങിടുന്നവൾ…
                                 അവൾ അവളാണു പ്രകൄതി
                                 അവളെ നാമൊരിക്കലു൦ 
                                  വന്ദിച്ചില്ലെൻകിലു൦ നിന്ദിക്കരുത് സോദരരേ…